Skip to main content

നാട്യകല  യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

 

വനിത ഗ്രൂപ്പ് സംരംഭമായ നാട്യകല  യുണിറ്റ്  മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ  2023 -24 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എസ് സി വിഭാഗത്തിൽ സംരംഭം ആരംഭിച്ചത്. തിക്കോടി ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു.

  മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി.പ്രസന്ന, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻന്മാരായ എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിവൻ കൊടലൂർ, തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിബ പുൽപ്പാണ്ടി, വ്യവസായ വികസന ഓഫിസർ വി.കെ സുധീഷ് കുമാർ  എന്നിവർ സംസാരിച്ചു.

date