Skip to main content
ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനിത റഹീം പ്രകാശനം ചെയ്യുന്നു. സ്വാഗതസംഘം ചെയർമാനും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി മാധവൻ ലോഗോ ഏറ്റുവാങ്ങുന്നു.

ക്ഷീര സംഗമം2023-24 ലോഗോ പ്രകാശനം ചെയ്തു

 

എറണാകുളം ജില്ലാ ക്ഷീര സംഗമം 2023-24 ന്റെ ലോഗോ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനിത റഹീം പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാനും മുളന്തുരുത്തി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി മാധവൻ ലോഗോ ഏറ്റുവാങ്ങി. 

വൈസ് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പറും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ എൽദോ ടോം പോൾ, അസിസ്റ്റൻറ് ഡയറക്ടർ പാർവതി കൃഷ്ണപ്രസാദ് മറ്റു ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു. 
 
ക്ഷീര സംഗമത്തിന്റെ ഭാഗമായി ക്ഷീര കർഷകരിൽ നിന്നും നൂതന ആശയങ്ങൾ പരിചയപ്പെടുത്തുന്ന 'വോയിസ് ഓഫ് ഡയറി ഫാർമർ' പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ഡിസംബർ 27ന് കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ചിത്രരചന, ഉപന്യാസ രചന, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള  വിദ്യാർത്ഥികൾക്ക് ഡിസംബർ 20ന് വൈകിട്ട് അഞ്ചുവരെ  അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8075378210.

date