Skip to main content

ദേശീയ സരസ് മേള: സരസ് കൂട്ടം ചേർന്നു

കുടുംബശ്രീയും ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന  ദേശീയ സരസ് മേളയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും  സരസ് കൂട്ടമെന്ന പേരിൽ  പ്രത്യേക അയൽക്കൂട്ട യോഗം ചേർന്നു. ഡിസംബർ 21 മുതൽ 2024 ജനുവരി ഒന്നു വരെ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണാർത്ഥമാണ് സരസ് കൂട്ടം സംഘടിപ്പിച്ചത്.

 ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ ഉത്പന്ന പ്രദർശന വിപണനമേളയാണ് ദേശീയ സരസ്മേള. 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണപ്രദേശങ്ങളും മേളയുടെ ഭാഗമാകുന്നുണ്ട്. 250 ഉൽപന്ന സ്റ്റാളുകളും, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക സന്ധ്യ, തദ്ദേശ സംഗമം, വിവിധ സംസ്ഥാനങ്ങളിലെ സംരംഭകർ നേരിട്ട് നടത്തുന്ന ഭക്ഷ്യമേള എന്നിവയും സരസ് മേളയുടെ പ്രത്യേകതയാണ്. കൂടാതെ വിവിധ വിഷയങ്ങളിലെ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട് .

പ്രചാരണത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ, ഫ്ലാഷ്മോബ്, ദീപശിഖാ പ്രയാണം,  കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ചുവരെഴുത്ത് എന്നിവയും സംഘടിപ്പിച്ചിരുന്നു.

date