Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: ഡിസംബർ 12 മുതൽ 14 വരെ കോട്ടയം ജില്ലയിൽ നടക്കുന്ന നവകേരളസദസിന്റെ പ്രചാരണാർത്ഥം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വാഹനത്തിൽ അനൗസ്‌മെന്റ് നടത്തുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2023 ഡിസംബർ അഞ്ചിന് വൈകിട്ട് നാലുവരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 4.30 ന് തുറക്കും. വിശദവിവരത്തിന് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോ: 0481 2562558, 9496003209.
 

date