ഹൃദയപൂര്‍വം ചിന്മയ് എത്തി നന്ദി പറയാന്‍
തനിക്കു പുതിയ ജീവിതം നല്കിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി പറയുവാനായി പന്തളം സ്വദേശി ടി.ആര് ചിന്മയ് നവകേരള സദസിലെത്തി. ഹൃദ്യം പദ്ധതിയില്‍ ഹൃദയം മാറ്റിവച്ച ജില്ലയിലെ ആദ്യ ഗുണഭോക്താവാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ചിന്മയ്.
സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണ് ചിന്മയും കുടുംബവും തങ്ങളുടെ നന്ദി അറിയിക്കാനെത്തിയത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ തന്നെ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം.ചികിത്സക്കു ശേഷവും സര്‍ക്കാര്‍ കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും മകന് ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും പിതാവ് രാജേഷും അമ്മ അമ്പിളിയും ഒരേ സ്വരത്തില്‍ പറയുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോടൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണു ചിന്മയ് മടങ്ങിയത്.
- Log in to post comments