Skip to main content
സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിനിടയില്‍ നന്ദകുമാറും മന്ത്രി കെ.രാധാകൃഷ്ണനും.

ചിത്രമല്ല ഇതു ചേര്‍ത്തു പിടിക്കല്‍

സാര്‍ ഒരു ഫോട്ടോ എടുത്തോട്ടെ.... അച്ഛനേയും അമ്മയേയും കാണിക്കാനാണ്. അവര്‍ക്കത് ഏറെ സന്തോഷമായിരിക്കും എന്നു പന്ത്രണ്ടാം ക്ലാസുകാരന്‍ നന്ദകുമാര്‍ പട്ടികജാതി-പട്ടികവര്‍ഗമന്ത്രി കെ.രാധാകൃഷ്ണനോടു പറയുമ്പോള്‍ അവന്റെ മുഖത്ത് സന്തോഷവും അഭിമാനവും കാണാമായിരുന്നു. ചോദ്യം തീര്‍ന്നയുടന്‍ വന്നു മന്ത്രിയുടെ ചേര്‍ത്തു പിടിക്കല്‍. ഒപ്പം ഓര്‍ത്തിരിക്കാന്‍ ഒരു പിടി ചിത്രങ്ങളും.
സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാനും വേണ്ടി
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണു നന്ദകുമാര്‍ മന്ത്രിമാരെ കാണാനും സംവദിക്കാനുമെത്തിയത്. മന്ത്രിയോടൊപ്പമുള്ള പ്രഭാത ഭക്ഷണത്തിനു ശേഷമാണു നന്ദകുമാറിന്റെ ആഗ്രഹം മന്ത്രി സാധിച്ചു കൊടുത്തത്. വടശ്ശേരിക്കര എംആര്‍എസ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പാലക്കാട് അട്ടപ്പാടി സ്വദേശിയായ നന്ദകുമാര്‍. പ്ലസ് വണ്‍ പരീക്ഷയില്‍ 600 ല്‍ 563 മാര്‍ക്കു വാങ്ങി സ്‌കൂള്‍ ടോപ്പറായ ആളാണ് നന്ദകുമാര്‍. അവയില്‍ നാലു വിഷയങ്ങളില്‍ നൂറില്‍ നൂറു മാര്‍ക്കാണ്. അച്ഛന്‍ മുരുകേശ്, അമ്മ നഞ്ചി, സഹോദരിമാരായ ശാലിനി, നന്ദിനി എന്നിവരടങ്ങിയതാണ് നന്ദകുമാറിന്റെ കുടുംബം. പഠിച്ചു തന്റെ സമൂഹത്തിനു പുതിയ പാത തെളിയിച്ചു കൊടുക്കുകയാണ് ലക്ഷ്യമെന്നു നന്ദകുമാര്‍ പറഞ്ഞു.

 

date