Skip to main content

ഇരവിപുരം മണ്ഡലം ഉത്സവാരവത്തില്‍

ഇരവിപുരം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഉത്സവാരവങ്ങളോടെയാണ് സംഘടിപ്പിക്കപ്പെട്ടത്. കന്റോണ്‍മെന്റ് മൈതാനം നിറഞ്ഞുകവിഞ്ഞ ജനസാഗരം. തോരണങ്ങള്‍, പൂമാലകള്‍, വണ്ടിക്കുതിര, കാവടിയാട്ടം, കഥകളിവേഷം എന്നിവയാല്‍ വര്‍ണശബളമായി നഗരം.

          കെ രാജഗോപാല്‍ രചിച്ച 'പാര്‍ട്ടി ചരിത്രം ഓര്‍മകളിലൂടെ'എന്ന പുസ്തകം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപഹാരമായി നല്‍കി. വേദിയില്‍ സംഗീത കച്ചേരി, സംഘനൃത്തം, സംഘഗാനം എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയി. നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകളാണ് സജ്ജമാക്കിയത്. അംഗപരിമിതരുടെ കൗണ്ടര്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക വോളന്റിയര്‍ സേവനവും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിനും പ്രത്യേകമായി ഇരിപ്പിടങ്ങളും സജ്ജമാക്കി. ഹെല്‍പ്പ് ഡെസ്‌ക്, സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ സേവനം, വോളണ്ടിയര്‍ സേവനം,കുടിവെള്ളം, ഇ-ടോയ്ലെറ്റ്,പാര്‍ക്കിങ് സൗകര്യം എന്നിവയും കുറ്റമറ്റ രീതിയിലായിരുന്നു. കുടുംബശ്രീ സംരംഭകരുടെ സൗജന്യ പ്രഭാതഭക്ഷണം വേറിട്ട രുചിയായി. ഹരിതചട്ടപാലനം ഉറപ്പാക്കിയിരുന്നു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കി.

date