Skip to main content

കൗതുകമായി ഉപഹാരങ്ങള്‍

ഇരവിപുരം മണ്ഡലതല നവകേരള സദസ്സിലെ കൗതുകമായി മുഖ്യമന്ത്രിക്ക് സമ്മാനിച്ച സുഗന്ധദ്രദ്രവ്യങ്ങളാല്‍ നിറച്ച രാഗേന്ദിന്റെ ചുണ്ടന്‍ വള്ളവും അലൂമിനിയം ഷീറ്റില്‍ ആദിത്യ കൊത്തിവരച്ച മുഖ്യമന്ത്രിചിത്രവും. രണ്ടു ദിവസമെടുത്താണ് കൊറോണ ധവാന്‍ എന്ന സിനിമയിലെ നടന്‍ കൂടിയായ രാഗേന്ദ് തടിയില്‍ ചുണ്ടന്‍ വള്ളം സൃഷ്ടിച്ചത്. ഒരു ദിവസത്തെ സൃഷ്ടിയാണ് യോഗാ ഡാന്‍സറായ 19 കാരി ആദിത്യയുടെ അലൂമിനിയം ഷീറ്റില്‍ കൊത്തിയെടുത്ത മുഖ്യമന്ത്രിയുടെ രൂപം. മറ്റ് രണ്ട് കലാകാര•ാരും ചിത്രങ്ങള്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

date