Skip to main content

21 കൗണ്ടറുകള്‍ വഴി സ്വീകരിച്ചത് 4099 നിവേദനങ്ങള്‍

ഇരവിപുരം മണ്ഡലത്തില്‍ സ്വീകരിച്ചത് 4099 നിവേദനങ്ങള്‍. ആകെ 21 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌കുമുണ്ടായിരുന്നു. അംഗപരിമിതര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി. രാവിലെ ഏഴര മുതല്‍ കൗണ്ടറുകളില്‍ പരാതികള്‍ സ്വീകരിച്ചു തുടങ്ങി. മുഖ്യമന്ത്രി വേദി വിട്ടുപോയതിന് ശേഷവും നിവേദനങ്ങള്‍ നല്‍കുന്നത് തുടര്‍ന്നു. നിവേദനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി ജില്ലതല മേധാവികള്‍ക്ക് പോര്‍ട്ടലിലൂടെ നല്‍കും.

date