Skip to main content

ചാത്തന്നൂര്‍ നിയോജകമണ്ഡലം നവകേരള സദസ്സ് വൈദ്യുതി ഉല്പാദന മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ക്വയ്‌ലോണ്‍ സഹകരണ സ്പിന്നിങ്ങില്‍ മൈതാനിയില്‍ സംഘടിപ്പിച്ച ചാത്തന്നൂര്‍ നിയോജകമണ്ഡല നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 593 മെഗാ വാട്ട് ഉത്പാദനശേഷി കൈവരിച്ചു. സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം നടപ്പിലാക്കി. ലോഡ് ഷെഡിംഗോ പവര്‍കട്ടോ ഏര്‍പ്പെടുത്താത്തെയാണ് നേട്ടം കൈവരിച്ചത്.

11 സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തില്‍ 53 ശതമാനത്തോളം ജനങ്ങള്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നു. ഹംഗര്‍ ഇന്‍ഡക്‌സില്‍ രാജ്യം 111 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുത്തക കമ്പനികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നു. കോര്‍പ്പറേറ്റുകളുടെ നികുതിവെട്ടി കുറച്ച് സാധനക്കാരുടെ നികുതി വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണ് നടക്കുന്നത്. റബ്ബര്‍, പാല്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സുകള്‍ക്ക് വെല്ലുവിളിയായി വിദേശ ഇറക്കുമതിക്ക് അനുമതി നല്‍കുന്നു. ഇത് കര്‍ഷകരെ പ്രതികൂലമായാണ് ബാധിക്കുന്നത്.

ഈ സാഹചര്യത്തിലാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നത്. ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്കുള്ള സംസ്ഥാനമായ സംസ്ഥാനം 2025ഓടെ പൂര്‍ണ്ണമായും അതിദാരിദ്ര്യ മുക്തമാക്കും. വികസനത്തിന്റെ സമഗ്രമേഖലകളിലും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന കേരളം മികച്ച ജീവിത സാഹചര്യമൊരുക്കി രാജ്യത്തിനൊട്ടാകെ മാതൃകയായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.

date