Skip to main content

വിജയികളെ  പ്രഖ്യാപിച്ചു

 

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ  ഹൈസ്കൂൾ തലത്തിൽ  കുട്ടികൾക്കായി നടത്തിയ ജില്ലാതല ഉപന്യാസ, ചിത്രരചന മത്സരങ്ങളിലെ വിജയികളെ  പ്രഖ്യാപിച്ചു.

ഉപന്യാസരചനയിൽ പൊയിൽക്കാവ് എച്ച്.എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ശീശ്രിത ഒന്നാം സ്ഥാനവും ചേവായൂർ പ്രസന്റേഷൻ എച്ച്.എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി  വൈഗരാജ് രണ്ടാം സ്ഥാനവും  പൊയിൽക്കാവ് എച്ച്.എസിലെ ശ്രീഹിത മൂന്നാം സ്ഥാനവും നേടി.

പൊയിൽക്കാവ് എച്ച്.എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നിഹാരിക രാജ്, ചേവായൂർ പ്രസന്റേഷൻ എച്ച്.എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ശ്രീനന്ദ, സിൽവർ ഹിൽസ് എച്ച്.എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി അനാമിക. കെ എന്നിവർ ചിത്രരചനാ മത്സരത്തിൽ  യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന വിതരണം പിന്നീട് സ്കൂളുകളിൽ  നേരിട്ട് നൽകുന്നതാണെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.

date