Skip to main content

യുവ കർഷക സംഗമത്തിൽ പങ്കെടുക്കാം 

 

സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിന സംഗമം സംഘടിപ്പിക്കുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്കും കൃഷിയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. 2024 ജനുവരി 6, 7 തീയതികളിൽ ആലപ്പുഴ, കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി.

യുവ കർഷകർക്ക് ഒത്തുകൂടാനും നൂതന കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കലും കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ദിശാബോധവും നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം.

പങ്കെടുക്കാൻ താൽപര്യമുള്ളവർ Official.ksys@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, 695033 എന്ന വിലാസത്തിലോ ഡിസംബർ 31 മുൻപ് ബയോഡാറ്റയോടൊപ്പം അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0471 2308630.

date