Skip to main content

ഡിജിറ്റൽ സർവ്വേ പദ്ധതി:  വില്ലേജുകളിലെ ഡ്രോൺ സർവേയുമായി സഹകരിക്കണം

ജില്ലയിൽ ഡിജിറ്റൽ സർവ്വേ പദ്ധതി 
നടപ്പാക്കുന്നതിനെതിന്റെ ഭാഗമായി വിവിധ വില്ലേജുകളിൽ ഡിസംബർ 25 മുതൽ 28 വരെ നടക്കുന്ന ഡ്രോൺ സർവേയുമായി ജനങ്ങൾ 
സഹകരിക്കണമെന്ന് 
കോഴിക്കോട് സർവ്വേ റേഞ്ച് അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു. 

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഡ്രോൺ ഫ്ലൈ പ്രവർത്തനങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. 

ഡിസംബർ 25ന് പന്നിയങ്കര, ബേപ്പൂർ, കരുവന്തുരുത്തി,  കടലുണ്ടി, ഫറൂഖ് 
വില്ലേജുകളിൽ ഡ്രോൺ ഫ്ലൈ ഉണ്ടാകും.  

27ന് പുതിയങ്ങാടി,  കച്ചേരി, കസബ, നഗരം വില്ലേജുകളിലും 
28ന് കാക്കൂർ, കക്കോടി, ചേവായൂർ, വേങ്ങേരി വില്ലേജുകളിലും 29ന് എലത്തൂർ, തലക്കുളത്തൂർ, നന്മണ്ട വില്ലേജുകളിലുമാണ് 
ഡ്രോൺ സർവേയുടെ ഭാഗമായി ഡോൺ പറപ്പിക്കൽ നടത്തുക.

date