Skip to main content

പുരസ്കാരങ്ങളും സമ്മാനങ്ങളുമായി പ്രൊഫ ശോഭീന്ദ്രൻ സ്മാരക പരിസ്ഥിതി  അവാർഡ്

 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹരിത ശുചിത്വ മത്സരങ്ങളിൽ  വിജയിക്കുന്നവർക്ക്  പ്രൊഫ. ശോഭീന്ദ്രന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകും. ഗ്രീൻ ക്ലീൻ കേരള മിഷനാണ് പുരസ്കാരം ഏർപ്പെടുത്തിയതെന്ന് കൺവീനർ എഞ്ചിനീയർ  ഇഖ്ബാൽ അറിയിച്ചു.

പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകൾ  വേനൽക്കാലത്ത് സംരക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ തൈയുടെ ഓരോ മൂന്നു മാസത്തെയും വളർച്ച പ്രകടമാകുന്ന ഫോട്ടോ  GreencleanEarth.Org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തിയത്. ഒപ്പം  നാടിനെ  മാലിന്യമുക്തവും  ഹരിതാഭവും  ആക്കാനുള്ള ഹരിത  ശുചിത്വ മത്സരങ്ങളും   സംഘടിപ്പിക്കുന്നു.

പദ്ധതിയുടെ ഭാഗമായി 2024 ജൂൺ 5 വരെയുള്ള  24 ആഴ്ചകളിൽ Green Clean Kerala എന്ന യൂട്യൂബ് ചാനലിലൂടെ നൽകുന്ന വിവിധ ഹരിത ടാസ്കുകളിലും മത്സരങ്ങളിലും ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന  വ്യക്തികൾക്കും കൂട്ടായ്മകൾക്കും ആണ് പുരസ്കാരങ്ങളും  സമ്മാനങ്ങളും  നൽകുന്നത്.

വിദ്യാലയങ്ങൾ,   സന്നദ്ധ സംഘടനകൾ,  റസിഡൻസ് അസോസിയേഷനുകൾ, എൽ.എസ്.ജി.ഡി വാർഡുകൾ എന്നിവയ്ക്ക്  പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ 9645  964592 എന്ന നമ്പറിൽ.

date