Skip to main content

ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: സെപക് താക്രോ മത്സരം നാളെ 

 

സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് മൂന്നാം സീസണിന്റെ പ്രചാരണാർത്ഥം ജില്ലയിൽ സംഘടിപ്പിക്കുന്നത് വ്യത്യസ്തങ്ങളായ മത്സരങ്ങൾ. അധികം കേട്ട്കേൾവി ഇല്ലാത്ത സെപക് താക്രോ അഥവാ കിക്ക് വോളിബോൾ കോഴിക്കോട് ബീച്ചിൽ നാളെ (ഡിസംബർ 21) ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്യും.

പുരുഷ വിഭാഗത്തിലാണ് മത്സരം. സ്ത്രീ വിഭാഗത്തിൽ സെപക് താക്രോ പ്രദർശനം നടക്കും.

നാല് ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മത്സര - എക്സിബിഷൻ വിഭാഗത്തിലായി പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 8000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 4000 രൂപയും സമ്മാനം ലഭിക്കും.

date