Skip to main content

ദേശീയ ആയുഷ് മിഷൻ ജില്ലാ പരിശീലനം സംഘടിപ്പിച്ചു

ദേശീയ ആയുഷ് മിഷൻ ജീവനക്കാർക്കായി  മിഷൻ പോളിസി ആക്ടിവിറ്റീസും സോഫ്റ്റ് സ്കിൽ സെവലപ്മെന്റ് പരിശീലനവും നടത്തി. ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു, ആയുർവേദ വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം  മാനേജർ ഡോ പി ആർ സജി, ജില്ലാ പ്രോഗ്രാം മാനേജർ അനീന പി ത്യാഗരാജ്, ഐ.എസ്.എം ആയുർവേദ വകുപ്പ് ഡി.എം.ഒ പി സി ജസി, ഹോമിയോപ്പതി ഡി.എം.ഒ കവിത പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് ജനറൽ ബോഡി യോഗം ചേർന്നു. 

ജില്ലയിൽ ദേശീയ ആയുഷ് മിഷന്റെ കീഴിൽ 43 ആശുപത്രി ജീവനക്കാരും ഡിസ്പെൻസറികളിൽ 47 പേരുമാണുള്ളത്.  ഇവർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

കഴിഞ്ഞ വർഷം 37 ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ (എച്ച്.ഡബ്ലു.സി) ആണ് ഉണ്ടായിരുന്നത്. ഈ വർഷം അത് 44 ആയി ഉയർത്തുകയും ഇവിടെ യോഗ ഇൻസ്ട്രക്ടർമാരെ നിയമിക്കുകയും ചെയ്തു. മൾട്ടിപർപ്പസ് നഴ്സുമാരെ നിയമിക്കാൻ നടപടി സ്വീകരിച്ചു വരികയാണ്.

date