Skip to main content

വടകരയിൽ പകൽ വീട് പ്രവർത്തനം തുടങ്ങി

 

വടകര നഗരസഭ പുതിയാപ്പയിൽ സ്ഥാപിച്ച പകൽ വീടിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനവും പകൽ വീടിന്റെ പ്രവർത്തനാരംഭവും  വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവഹിച്ചു.

വൈസ് ചെയർമാൻ പി സജീവ്  കുമാർ അധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ കെ പ്രഭാകരൻ. എപി പ്രജിത. സിന്ധു പ്രേമൻ വാർഡ് കൗൺസിലർ  കെ എം സജിഷ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബിജു സ്വാഗതം പറഞ്ഞു.

date