Skip to main content

വിദ്യാർത്ഥികളുടെ രചനകൾ പുസ്തകമാക്കി ഒളവണ്ണ ഗ്രാമപഞ്ചായത്ത്

 

'ഉറവ്' മാഗസിൻ പ്രകാശനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ രചനകൾ മാത്രം ഉൾപ്പെടുത്തി നിർമിച്ച മാഗസിൻ "ഉറവ്" പ്രകാശനം ചെയ്തു. പന്തീരാങ്കാവ്  ഗവ. കൊടൽ യുപി സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു.

ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നായ ഹെൽത്തി ആൻഡ് ഹാപ്പിയെസ്റ്റ് സ്കൂളിന്റെ ഭാഗമായാണ് കുട്ടികളുടെ മാഗസിൻ നിർമിച്ചത്. ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എൽപി, യുപി വിഭാഗം കുട്ടികൾ എഴുതിയ കഥകൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ആത്മകഥകൾ, ചിത്രങ്ങൾ തുടങ്ങി വിവിധ രചനകളാണ് മാഗസിനിൽ ഉള്ളത്. അച്ചടിച്ച 600 പുസ്തകങ്ങൾ സ്കൂളുകൾക്കും ഗ്രന്ഥശാലക്കുമെല്ലാം സൗജന്യമായി വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ വിജീഷ് പരവരി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി ശാരുതി, വൈസ് പ്രസിഡൻ്റ് എൻ.ജയപ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

date