Skip to main content

കരുത്തരാകാൻ വനിതകൾക്ക് കരാട്ടെ പരിശീലനം

 

സംസ്ഥാന യുവജന കമ്മീഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന യുവതികൾക്കുള്ള കരാട്ടെ പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു.  യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ  ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. 

യുവജനങ്ങളുടെ മാനസിക, ശാരീരികക്ഷമത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് കരാട്ടെ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. 18 വയസിനും 40 വയസിനും ഇടയിലുള്ള 125 യുവതികൾക്കാണ് വി. കെ കൃഷ്ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നാല് മാസത്തെ പരിശീലനം നൽകുന്നത്.

ബുധൻ, ശനി ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ 6.30 വരെ മൊത്തം 40 ക്ലാസ്സുകളാണ് സംഘടിപ്പിക്കുന്നത്

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, കോർപ്പറേഷൻ വിദ്യാഭ്യാസ കായിക ചെയർപേഴ്സൺ സി രേഖ, കാലിക്കറ്റ്‌ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എൽ ജി ലിജീഷ്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയി വി. ജോൺ, യുവജന കമ്മീഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി അതുൽ എന്നിവർ സംസാരിച്ചു. സംസ്ഥാന യുവജന കമ്മീഷൻ അംഗം പി സി ഷൈജു സ്വാഗതവും ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് നന്ദിയും പറഞ്ഞു.

date