Skip to main content

വായോമധുരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

വായോമധുരം പദ്ധതിയിലേക്ക് അര്‍ഹതയുള്ളവര്‍ക്ക് സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 60 വയസ്സ് കഴിഞ്ഞ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടില്‍ ഇരുന്ന് തന്നെ പരിശോധിക്കുന്നതിനായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് വായോമധുരം. അര്‍ഹതയുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. മുന്‍പ് ഈ പദ്ധതിപ്രകാരം ഗ്ലൂക്കോമീറ്റര്‍ ലഭ്യമായിട്ടുള്ളവര്‍ക്ക് സ്ട്രിപ്പ് ആവശ്യമുണ്ടെങ്കില്‍ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0487 2321702.

date