Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ആരോഗ്യഹാനിക്ക് ഇടയാക്കുന്ന ശുചീകരണ തൊഴില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 2023 - 24 അധ്യയന വര്‍ഷത്തേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകരുടെ ജാതി, മതം, വരുമാനം എന്നിവ പദ്ധതി പ്രകാരം ബാധകമല്ല. അപേക്ഷകരായ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. നിലവില്‍ ആരോഗ്യ ഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 29 ന് വൈകീട്ട് 4 മണിക്ക് മുമ്പായി സ്ഥാപന മേധാവിക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0487 2360381.

date