Skip to main content

പുറക്കാട് വനിതാ കമ്മിഷന്റെ ഗൃഹസന്ദർശനവും ഏകോപന യോഗവും ഡിസംബർ 18 ന്

സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനുള്ള
തീരദേശ ക്യാമ്പിന്റെ ഭാഗമായി ഡിസംബര്‍ 18ന് രാവിലെ 8.30ന് പുറക്കാട് തീരമേഖലയിലെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും.
  18ന് രാവിലെ 9.30ന് പുറക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. 
    എച്ച്. സലാം എംഎല്‍എ മുഖ്യാതിഥിയാകും. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ അജേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. രാജീവന്‍, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എസ്. ജിനു രാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. വേണുലാല്‍, ആര്‍. രാജി, ശ്രീജ ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സി. രാജു, വി. ശശികാന്തന്‍, ഇ. ഫാസില്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ ബെന്നി വില്യം, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ഇന്ദു എന്നിവര്‍ സംസാരിക്കും. തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിക്കും.

date