Skip to main content

തുല്യതാ കോഴ്സ്; പഠിച്ച് മുന്നേറാൻ ട്രാൻസ്ജെൻഡേഴ്സ്

സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാൻ ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്നും ആറുപേർ തയ്യാറാകുന്നു.

സമന്വയ എന്ന പേരിൽ സാക്ഷരതാ മിഷൻ ആരംഭിച്ച പദ്ധതിവഴിയാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ തുല്യതാ കോഴ്സിൽ ചേർന്നത്.  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ തുടർവിദ്യാ കേന്ദ്രത്തിലാണ് ആറുപേരും രജിസ്റ്റർ ചെയ്തത്. മൂന്ന് പേർ പത്താംതരത്തിനും മൂന്ന് പേർ ഹയർ സെക്കൻഡറിയ്ക്കുമാണ് ചേർന്നത്. ഇവർക്ക് കോഴ്സ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. 
തുല്യതാ കോഴ്സസിൽ ചേർന്ന് പഠിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സാക്ഷരതാമിഷൻ പ്രതിമാസം 1250 രൂപ സ്കോളർഷിപ്പും നൽകുന്നുണ്ട്. എൽ ജി ബി റ്റി ക്യു പ്ലെസ് വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും.
തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 9947528616 എന്ന നമ്പരിലേക്ക് വാട്സാപ്പ് സന്ദേശം അയച്ചാൽ മതിയാകുമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

date