Skip to main content

നവകേരള സദസ് ജനാധിപത്യ ചരിത്രത്തിലെ സവിശേഷ ബഹുജന സംവാദ പരിപാടി: മുഖ്യമന്ത്രി

           രാജ്യത്തിന്റെ  ജനാധിപത്യത്തിന്റെ ചരിത്രത്തിലെ സവിശേഷമായ ബഹുജന സംവാദ പരിപാടി എന്ന ചരിത്ര നേട്ടത്തിലേക്കാണ് നവകേരള സദസ് ഉയരുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനം രാജേന്ദ്രന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ നാലു നിയോജക മണ്ഡലങ്ങളിലെ  പരിപാടികൾ മാറ്റിവെച്ചിരുന്നു. അത് ജനുവരി ഒന്ന്രണ്ട് തീയതികളിൽ നടക്കും.

           ഇന്നലെ കൊല്ലം ജില്ലയിലെ നവകേരള സദസിൽ 50938 നിവേദനങ്ങൾ ലഭിച്ചു. ഇരവിപുരം 4105, ചടയമംഗലം 4526, ചാത്തന്നൂർ 4154 എന്നിങ്ങനെയാണു നിവേദനങ്ങൾ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ 8716 നിവേദനങ്ങൾ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

           പി.എൻ.എക്‌സ്5976/2023

date