Skip to main content
ന്യൂനപക്ഷ കമ്മീഷൻ  സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാറിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസിൽ കമ്മീഷൻ അധ്യക്ഷൻ എ. എ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന യോഗം. കമ്മീഷൻ അംഗങ്ങളായ എ. സെയ്‌ഫുദീൻ, പി. കെ റോസ തുടങ്ങിയവർ സമീപം.

ന്യൂനപക്ഷ കമ്മീഷൻ ജില്ലാതല സെമിനാർ : ആലോചനയോഗം ചേർന്നു

ന്യൂനപക്ഷ വിഭാഗങ്ങളെ  തങ്ങളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ. എ റഷീദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജനുവരിയിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികളും സേവനങ്ങളും ആനുകൂല്യങ്ങളും ജനകീയവല്‍ക്കരിക്കുക, ക്ഷേമ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ, തൊഴില്‍, സാമ്പത്തിക സഹായങ്ങളെക്കുറിച്ചും അവരില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നേടിയെടുക്കാന്‍ സെമിനാറിലൂടെയുള്ള ബോധവത്കരണം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

 യോഗത്തിൽ സെമിനാറിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാനെ കോ ഓർഡിനേറ്ററായും ,  വി.എച് അലി ദാരിമിയെ ചെയർമാനായും, ഫാ. സാംസൺ കുര്യാക്കോസിനെ ജനറൽ കൺവീനറായും, കെ. എം ലിയാക്കത്ത് അലിഖാനെ വൈസ് ചെയർമാനായും, ഡിൽഫൻ,  സലിം ഫാറൂഖി എന്നിവരെ കൺവീനറുമായി തിരഞ്ഞെടുത്തു.

എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ എ. സെയ്‌ഫുദീൻ, പി. കെ റോസ, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date