Skip to main content

വെറ്റിനറി ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടം

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്റിനറി ഡിസ്‌പെന്‍സറിക്ക് പുതിയ കെട്ടിടത്തിന് അനുമതി. മൃഗസംരക്ഷണ വകുപ്പിന്റെ 50 ലക്ഷം രൂപ വിനിയോഗിച്ച് ചടയമംഗലം പിഡബ്ല്യുഡി ബില്‍ഡിംഗ്‌സിന്റെ നേതൃത്വത്തില്‍ ടെക്‌നിക്കല്‍ സാങ്ഷന്‍ കിട്ടുന്ന മുറയ്ക്ക് കെട്ടിട നിര്‍മാണം ആരംഭിക്കും. മൃഗ സംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി യുടെ ഇടപെടല്‍ മൂലമാണ് വസ്തുവില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചത്.

date