Skip to main content

ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: ഫുട്ബോൾ മത്സരം നാളെ 

 

കരയിലും കടലിലും ഒരുപോലെ ആവേശം തീർക്കുന്ന ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് മൂന്നാം സീസണിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരം നാളെ (ഡിസംബർ 23) വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി പി ദാസൻ ഉദ്ഘാടനം ചെയ്യും.

പുരുഷ വിഭാഗത്തിലാണ് മത്സരം. ഡെക്കാത്തലോണുമായി സഹകരിച്ച് 16  ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 8000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 4000 രൂപയും സമ്മാനം ലഭിക്കും

date