Skip to main content

ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

 

മേലടി ക്ഷീര വികസന ഓഫീസിന് വേണ്ടി മേലടി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഓഡിറ്റോറിയം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ എം ജീജ മുഖ്യപ്രഭാഷണവും ഓഫീസർ സി പി ശ്രീജിത്ത് റിപ്പോർട്ടും അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ എം എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, മെമ്പർ രാജീവൻ കൊടലൂർ, സെക്രട്ടറി  ജോബി സാലസ്, കിഴൂർ ക്ഷീരസംഘം പ്രസിഡന്റ് മഠത്തിൽ നാണു മാസ്റ്റർ, പാലച്ചുവട്  ക്ഷീര സംഘം സെക്രട്ടറി എം ദേവദാസൻ  എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന സ്വാഗതവും വി ആർ ജോഷിത്  നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ക്ഷീരസംഘം പ്രസിഡന്റുമാർ, ജീവനക്കാർ, ക്ഷീരകർഷകർ, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തുടങിയവർ പങ്കെടുത്തു.

date