Skip to main content

ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ്: കബഡി പുരുഷ വിഭാഗത്തിൽ സാൻഡ് ഗ്രൗണ്ട് നടുവട്ടം ജേതാക്കൾ

വീറും വാശിയും നിറഞ്ഞ പുരുഷ വിഭാഗം കബഡി മത്സരത്തിൽ സാൻഡ് ഗ്രൗണ്ട് നടുവട്ടം ജേതാക്കളായി. ടീം അശ്വമേധയാണ് റണ്ണേഴ്സ് അപ്പ്. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ്  കോഴിക്കോട് ബീച്ചിൽ കബഡി മത്സരം സംഘടിപ്പിച്ചത്. 

മത്സര വിജയികൾക്ക് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാൽ ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് എട്ടായിരം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് നാലായിരം രൂപയുമാണ് സമ്മാനത്തുക.

വനിതാ വിഭാഗം കബഡി മത്സരത്തിൽ വീർമാരുതി തലക്കുളത്തൂരിനെ പരാജയപ്പെടുത്തി ഗജമുഖ കണ്ണഞ്ചേരിയാണ് ജേതാക്കളായത്. ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിസംബർ 23ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ച 12 വരെ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരവും സംഘടിപ്പിക്കും. 24ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ച് മുതല്‍ ബേപ്പൂര്‍ വരെ മിനി മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്.

date