Skip to main content

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കൊതിയൂറും  രുചികൂട്ടുകളുമായി ഭക്ഷ്യമേള

 

രുചിയുടെ ലോകത്തെ പുത്തന്‍ വിശേഷങ്ങളും തരംഗങ്ങളും മലബാറുകാർക്ക് പരിചയപ്പെടുത്താൻ അവസരം ഒരുക്കുകയാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന്റെ മൂന്നാം സീസൺ. സാഹസിക ജല കായിക മത്സരങ്ങൾക്കൊപ്പം കോഴിക്കോടിന്റെ തനത് രുചികളും വെെവിധ്യമാർന്ന ഭക്ഷണങ്ങളും പരിചയപ്പെടാം. 

കോഴിക്കോടിന്റെ തനതു പലഹാരങ്ങളും വ്യത്യസ്ഥ മലബാറി ബിരിയാണികളും മത്സ്യരുചികളുടെ കലവറയുമായി ഫിഷറീസ് വകുപ്പിന്റെ സ്റ്റാളുമുണ്ടാകും.  ഐസ്ക്രീമുകൾ, ജ്യൂസുകൾ, അടിപൊളി പഞ്ചാബി രുചികളുൾപ്പെടെ ദേശീയ, അന്തർദേശിയ നിലവാരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ട്രൈ ചെയ്യാം.

ന​ഗരത്തിലെ പ്രമുഖ ഹോ‌ട്ടലുകൾ, കേരളത്തിലെ അറിയപ്പെടുന്ന കാറ്ററിം​ഗ് യൂണിറ്റുകൾ, കുടുംബശ്രി, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയും മേളയു‌ടെ ഭാ​ഗമാകും.  പ്രാദേശിക ഭക്ഷ്യ വിഭവങ്ങളും രുചിയുടെ ലോകത്തെ പുത്തന്‍  വിശേഷങ്ങളും തരംഗങ്ങളും ബേപ്പൂരിന് പരിചയപ്പെടുത്തുകയാണ് മേളയിലൂടെ.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 26 മുതൽ 29 വരെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

date