Skip to main content

'ഉണർവ് 2023' ഭിന്നശേഷി സംസ്ഥാനതല അവാർഡ് വിതരണം ചൊവ്വാഴ്ച 

 

സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന സർക്കാർ, പൊതുമേഖല, സ്വകാര്യ,  സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരായ ജീവനക്കാർ, കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ,  ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 
തുടങ്ങിയവയ്ക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന ഭിന്നശേഷി സംസ്ഥാനതല അവാർഡുകളുടെ  വിതരണം, 'ഉണർവ്-2023' ഡിസംബർ 26 ന് നടക്കും.

കോഴിക്കോട് ജെൻഡർ പാർക്കിൽ രാവിലെ 11ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവാർഡുകളുടെ വിതരണം നിർവഹിക്കും.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.  

മേയർ ബീന ഫിലിപ്പ്, 
എം.കെ. രാഘവൻ എംപി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
ഷീജ ശശി, 
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച് പഞ്ചാപകേശൻ 
തുടങ്ങിയവർ പങ്കെടുക്കും. 

ഉദ്ഘാടന പരിപാടിക്കുശേഷം ഹ്രസ്വചിത്ര മത്സര വിജയികൾക്കുള്ള സമ്മാനദാനം ഉണ്ടായിരിക്കും.

date