Skip to main content
സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച പരിസ്ഥിതിപഠന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന വിതരണം ചെയ്യുന്നു

പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ ത്രിദിന പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളന ഉദ്‌ഘാടനവും ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും   സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന  നിര്‍വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രൊ വൈസ് ചാന്‍സിലര്‍ എ വി കുട്ടികൃഷ്ണന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, വൈഡ് ലൈഫ് വാര്‍ഡന്‍ ജി പ്രദീപ്, പാലക്കാട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, കാസര്‍ഗോഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു, എം പി പ്രഭാകരന്‍, രാഹുല്‍ രവീന്ദ്രന്‍, സുശാന്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, കെ കുര്യാക്കോസ്, ടി രാജേഷ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്കായി ട്രക്കിംഗ്, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

date