Post Category
യുവ കർഷക സംഗമം സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടിപ്പിക്കുന്നു. 2024 ജനുവരി 6,7 തീയതികളിൽ ആലപ്പുഴ, കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചാണ് സംഗമം. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യമുള്ളവർക്കും പങ്കെടുക്കാം.
താൽപര്യമുള്ളവർ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷൻ,വികാസ് ഭവൻ,തിരുവനന്തപുരം, പിൻ 695033
എന്ന വിലാസത്തിൽ തപാൽ മുഖേനയോ 2023 ഡിസംബർ 31 ന് മുൻപ് അപേക്ഷിക്കണം. ഫോണ് - 0471 2308630.
date
- Log in to post comments