ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ഉടമകളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.ദര്‍ഘാസുകള്‍ ടെന്‍ഡര്‍ ഫോര്‍ എം.ഒ.യു വര്‍ക്ക് പ്ലാന്‍ വെഹിക്കിള്‍ (2023-2024) എന്ന തലക്കെട്ടോടെ ഡിസംബര്‍ 28ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ , സിവില്‍ സ്റ്റേഷന്, മലപ്പുറം-676505 എന്ന വിലാസത്തില്‍ നിശ്ചിത മാതൃകയിലുള്ള എഗ്രിമെന്റും ഏതെങ്കിലും ദേശവല്‍കൃത ബാങ്കില്‍നിന്നും അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പേരില്‍ മലപ്പുറം ജില്ലയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് /ചെക്ക് നിരതദ്രവ്യം സഹിതം സമര്‍പ്പിക്കണം. ദര്‍ഘാസ് ഫോറം ഡിസംബര്‍ 27ന് വൈകിട്ട് അഞ്ചുവരെ നല്‍കും. ഡിസംബര്‍ 28ന് ഉച്ചക്ക് 12 മണിവരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് മൂന്നുമണിക്ക് ശേഷം ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2732121 എന്ന നമ്പറില്‍ ലഭിക്കും.
- Log in to post comments