Skip to main content

കേരള നോളജ് ഇക്കോണമി മിഷന്‍ പ്രത്യേക തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നു

ഡി ഡബ്ല്യു എസ് ഓറിയന്റേഷനും കരിയര്‍ ആസ്പിറേഷന്‍ സര്‍വേയും ഇന്ന്
കേരള നോളെജ് ഇക്കോണമി മിഷന്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക തൊഴില്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇന്ന് (ഡിസംബര്‍ 21) രാവിലെ 10 ന് തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ഡി.ഡബ്ല്യു.എം.എസ് ഓറിയന്റേഷനും കരിയര്‍ ആസ്പിറേഷന്‍ സര്‍വേയും നടത്തും. അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
വിദഗ്ധ പരിശീലനവും പിന്തുണയും നവ തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനവും ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. മലയാളം സര്‍വ്വകലാശാലയിലെ 450 ഓളം അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നോളെജ് ഇക്കോണമി മിഷന്റെ സ്റ്റെപ് അപ്പ് കാമ്പയിനിന്റെ ഭാഗമായി ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും മിഷന്റെ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും കഴിയും. വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനവും വിജ്ഞാന തൊഴില്‍ പരിചയവും നല്‍കി പ്രത്യേക തൊഴില്‍ മേളകളിലൂടെ തൊഴില്‍ നേടാനും സാധിക്കും.

 

date