Skip to main content

ഡിഗ്രി ലെവൽ പി.എസ്.സി.   പരീക്ഷ: സൗജന്യ പരിശീലനം

 

കോട്ടയം: കേരള പി.എസ്.സി. നടത്തുന്ന ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 22 ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഡിസംബർ 20 ന് രാവിലെ 10 ന് മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. എസ്. ഷാജില ബീവി നിർവഹിക്കും. യു.ഇ.ഐ ആൻഡ് ജി.ബി അധ്യക്ഷൻ ഡോ. രാജേഷ് മണി അധ്യക്ഷത വഹിക്കും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി. സജയൻ മുഖ്യപ്രഭാഷണം നടത്തും. എംപ്ലോയ്മെന്റ് ഓഫീസർ(വി.ജി) പി.റ്റി. ഗോപകുമാർ, യു.ഇ.ഐ ആൻഡ് ജി.ബി ഡെപ്യൂട്ടി ചീഫ് ജി.വിജയകുമാർ, മോഡൽ കരിയർ സെന്റർ യങ്ങ് പ്രൊഫഷണൽ റോണി കൃഷ്ണൻ, യു.ഇ.ഐ ആൻഡ് ജി.ബി സീനിയർ ക്ലർക്ക് എ. ബിജുകുമാർ എന്നിവർ പങ്കെടുക്കും.

 

date