Post Category
പാൽ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി
കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും കാരിക്കോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും മുളക്കുളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 19ന് രാവിലെ 9.30ന് പാൽ ഗുണനിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. കാരിക്കോട് ക്ഷീരോത്പാദക സഹകരണ സംഘം ഹാളിലാണ് പരിപാടിനടക്കുക. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. കാരിക്കോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് ആനക്കുഴി അധ്യക്ഷത വഹിക്കും
date
- Log in to post comments