Skip to main content

മാലിന്യമുക്തം നവകേരളം: അവലോകന യോഗം നടന്നു

 

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിൻ ക്യാബിനറ്റ് അംഗങ്ങളുടെ അവലോകനയോഗം സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇതുവരെ നടത്തിയ കാമ്പയിൻ പ്രവർത്തനങ്ങൾ വിലയിരുത്തി. ഹരിത കർമ്മസേനാംഗങ്ങളുടെ സേവന ഗുണനിലവാരം പരിശോധിക്കും. മിനി എം.സി.എഫ്, എം.സി.എഫ് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും. എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കാനും വലിയ അളവിൽ മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്നവരുടെ വിവരശേഖരണം നടത്തി ജൈവമാലിന്യം സംസ്‌കരണം കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചു. എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയിടങ്ങളിലും ബിന്നുകൾ സ്ഥാപിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചേമ്പറിൽ നടത്തിയ യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ജില്ലാ കാമ്പയിൻ കോ- ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവിയർ ജോസ്, എൽ.എസ്.ജി.ഡി ഉദ്യോഗസ്ഥരായ  ബി. ബിജി, സിന്ധു എം. നായർ, കില കോ-ഓർഡിനേറ്റർ ബിന്ദു അജി, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, രാഷ്ട്രീയ ഗ്രാമം സ്വരാജ് അഭിയൻ കോ-ഓർഡിനേറ്റർ സിന്ദൂര സന്തോഷ്, പ്രിയങ്ക പ്രകാശ്, ക്ലീൻ കേരള കമ്പനി പ്രതിനിധി പി.ഐ. സജിത്ത്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി. കെ. ജയകൃഷ്ണൻ, കുടുംബശ്രീ പ്രോഗ്രാം മാനേജർ ജോബി ജോൺ, പി.സി.ബി. അസിസ്റ്റന്റ് എൻജിനീയർ എം. ഹസീന മുംതാസ് എന്നിവർ പങ്കെടുത്തു.

 

date