Post Category
പാൽ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി
കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും പൂഞ്ഞാർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 22ന് രാവിലെ 10ന് പാൽഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പൂഞ്ഞാർ ക്ഷീരോത്പാദക സഹകരണ സംഘം ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിക്കും.
date
- Log in to post comments