Skip to main content

ഗതാഗത നിരോധനം

ഇരട്ടക്കുളം- വാണിയംപാറ റോഡിലെ മംഗലം പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ ടാറിങ് നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഇരട്ടക്കുളം- വാണിയംപാറ റോഡില്‍ ജനുവരി 5 (വെള്ളി) രാവിലെ 6 മുതല്‍ ജനുവരി 8 (തിങ്കള്‍) രാവിലെ ആറുവരെയും പാലത്തില്‍ നിന്നും ചീനിക്കോട്, പാടൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ ജനുവരി 5 (വെള്ളി) രാവിലെ 6 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയും പൂര്‍ണമായും നിരോധിച്ചു.

വാണിയംപാറ ഭാഗത്തുനിന്ന് ഇരട്ടക്കുളം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പുളിങ്കൂട്ടത്തു നിന്നും തിരിഞ്ഞ് വടക്കഞ്ചേരി ദേശീയപാത വഴിയും പാടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മണപ്പാടം -അരങ്ങാട്ട്കടവ് പാലം വഴിയും ഇരട്ടക്കുളം ഭാഗത്ത് നിന്ന് പാടൂര്‍, ചീനിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെന്നിലാപുരം ഗ്രൗണ്ട് പരിസരത്തുനിന്ന് തിരിഞ്ഞു കനാല്‍ റോഡ് വഴിയും തിരിച്ചുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date