Skip to main content

വികസിത ഭാരത് @2047- പ്രസംഗ മത്സരം

 

 15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി നെഹ്‌റു യുവ കേന്ദ്ര എറണാകുളം  മൈ ഭാരത് വികസിത്  ഭാരത് @2047 എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തുന്നു. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ, അൻപതിനായിരം രൂപ , ഇരുപത്തിഅയ്യായിരം രൂപ സമ്മാനം  യഥാക്രമം ലഭിക്കുന്നതാണ്. ജില്ലാതലത്തിലെ വിജയികൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതല്ല . മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മത്സരിക്കാവുന്നതാണ് .ഏഴുമിനിട്ടാണ് അനുവദിക്കുന്ന സമയം .മത്സരം ജനുവരി 08 ന് കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 7293376183, 8714508255.

date