Skip to main content

സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനം

 

സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം നാലു ജില്ലകളിലുള്ള ഉദ്യോഗാർത്ഥികൾക്കായി ഉടൻ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ബിരുദതല മത്സരപരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ വാട്ട്സ്ആപ്പ് നമ്പർ സഹിതം 08.01.2024 തീയതിക്കു മുമ്പായി rpeeekm.emp.lbr@kerala.gov.in എന്ന ഇ-മെയൽ ഐഡിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. എൽ.എസ്.ജി.ഐ  സെക്രട്ടറി (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബിഡിഒ) പോലീസ് സബ് ഇൻസ്പെക്ടർ, പ്രൊബേഷൻ ഓഫീസർ തുടങ്ങിയ പി എസ് സി ബിരുദതല പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടത്തുന്നത് . ആദ്യം അപേക്ഷിക്കുന്ന 40 പേർക്കാണ് പ്രവേശനം. എറണാകുളം പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.

date