Skip to main content

പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങി

 

ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന, തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ  സാവിത്രി നരസിംഹ റാവു, ഏലൂർ നഗരസഭ കൗൺസിലർ  സജു വടശ്ശേരി,  രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ  നാരായണൻ നമ്പൂതിരി, വെള്ളിയാകുളം പരമേശ്വരൻ, വി.വി രാജേന്ദ്രൻ, നിയാസ് വൈദ്യരകം, പി.എച്ച് രാമചന്ദ്രൻ, ഹരികുമാർ, വിജി തമ്പി, വി. ആർ രാജശേഖരൻ, ആമേട വാസുദേവൻ, സുന്ദരം ഗോവിന്ദ്, പ്രദീപ് കുന്നുകര, എം.എൻ ഗിരി, രൂപ രാജു എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ യാത്രയാക്കിയത്. 

 തൃശൂരിലെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി വ്യോമ സേനയുടെ രാജ്ദൂത് വിമാനത്തിൽ ബുധനാഴ്ച്ച വൈകിട്ട് 6.25 നാണ് ഡൽഹിക്ക് മടങ്ങിയത്.

ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2.40 ന് വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ലക്ഷദ്വീപ് അഗത്തിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ  പ്രധാനമന്ത്രിയെ  ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ  ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു,  കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ ജയപ്രകാശ്,  കെ. ടി ഷാജി കാലടി, ബിനു മോൻ, അജിത് കുമാർ, പുതുക്കലവട്ടം ബാലചന്ദ്രൻ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

date