Skip to main content

എരുമപ്പെട്ടി ഗവ. എൽ പി സ്കൂൾ കെട്ടിടത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

എരുമപ്പെട്ടി ഗവ. എൽ പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.  നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. 250 സ്ക്വയർ മീറ്റർ വിസ്തൃതിയിലായി നാല് ക്ലാസ് മുറികളും കോണി റൂമും വരാന്തയുമാണ്  നിർമ്മിക്കുന്നത്. 

കഴിഞ്ഞ വർഷത്തിൽ  ഒരു കോടി രൂപ  അനുവദിച്ച്  നാല് ക്ലാസ് റൂമുകളും വരാന്തയും  ഉൾപ്പെടെയുള്ള പുതിയ കെട്ടിടം സ്കൂളിൽ നിർമ്മിച്ചിരുന്നു. സ്റ്റാർ പദ്ധതിയിൽ പ്രീ പ്രൈമറി വിഭാഗത്തിന് ലഭിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ച് നാല് ക്ലാസ് റൂമുകളെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കഴിഞ്ഞവർഷം സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിരുന്നു. 636 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാർ.

date