Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് (ഡിസംബര്‍ 4) തിരിതെളിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഠൗണ്‍ ബസ് സര്‍വ്വീസും കെ എസ് ആര്‍ ടി സി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ നാളെ മുതല്‍ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്.

ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെ എസ് ആര്‍ ടി സിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും ഇന്ന് വൈകുന്നേരം മുതല്‍ സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിന് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തയ്യാറാക്കിയിട്ടുണ്ട്. .Police control room Helpline nos 112, 9497930804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സി സി. ടി വി സംവിധാനം ഒരുക്കിയിട്ടുണ്ട്. മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മമ്മൂട്ടി സമാപന സമ്മേളനത്തിലും ചലച്ചിത്ര താരം നിഖിലാ വിമല്‍ ഉദ്ഘാടന സമ്മേളനത്തിലും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട് എന്ന സവിശേഷതയും ഈ കലോത്സവത്തിന് ഉണ്ട്.

 

ഭക്ഷണപുരയ്ക്ക് പാലുകാച്ചല്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണപുരയുടെ പാലുകാച്ചല്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ക്രേവന്‍ സ്‌കൂളില്‍ സജ്ജമാക്കിയ ഊട്ടുപുരയിലെ പ്രധാന അടുപ്പിന് പഴയിടം മോഹനന്‍ നമ്പൂതിരി തീ പകര്‍ന്നു. ഹരിത ചട്ടപ്രകാരം മണ്‍കുടത്തിലും മണ്‍ഗ്ലാസിലും പായസം വിതരണം ചെയ്തു. ഒരേസമയം 2200 പേര്‍ക്ക് കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്.

ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി സി വിഷ്ണുനാഥ് എം എല്‍ എ , എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, സി ആര്‍ മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ബി ജയചന്ദ്രന്‍ പിള്ള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍, സംഘാടകസമിതി -സബ് കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഗ്രീന്‍ പവലിയന്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്തിന് മുന്നില്‍ ഗ്രീന്‍ പവലിയനും. ഓല-മുള നിര്‍മിതമായ പവലിയനിലേക്ക് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കിയാല്‍ പേപ്പര്‍ബാഗ്, പേന എന്നിവ സ്വന്തമാക്കാം. മണ്‍ചട്ടിയില്‍ വളര്‍ത്തിയ ചെടികളും നല്‍കും. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ പുനര്‍നിര്‍രിച്ച് കൗതുക വസ്തുക്കളാക്കി മാറ്റുന്നുമുണ്ട്.

 

വിളംബര ഘോഷയാത്രയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിര്‍രിക്കുന്നത് ഉപയോഗശൂന്യമായ തടിപ്പെട്ടികള്‍ വിനിയോഗിച്ചാണ്. ട്രാഫിക് നിയന്ത്രണ അവബോധം, ലഹരി-ഹരിത സന്ദേശം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയുടെ പ്രചരണകേന്ദ്രമായി പവലിയന്‍ മാറും.

ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പവിത്രയുടെ നേതൃത്വത്തില്‍ പ്രവീണ്‍കുമാര്‍, ഷാലു ജോണ്‍, യുവജനങ്ങള്‍, എന്‍ എസ് എസ്, ജെ ആര്‍ സി, വിഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് നിര്‍മാണത്തിന് പിന്നില്‍.

date