Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് (ജനുവരി 4) തിരിതെളിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് (ജനുവരി 4) മുതല്‍. ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.

 മേയര്‍ പ്രസന്ന ഏണസ്റ്റ്, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, സുജിത് വിജയന്‍പിള്ള, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡിവിഷന്‍ കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും. സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.

ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സിനിമാതാരം മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.

ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. സാംസ്‌കാരിക-മത്സ്യബന്ധന-യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.

മേയര്‍ പ്രസന്നാ ഏണസ്റ്റ്, എംഎല്‍എമാരായ എം മുകേഷ്, എം നൗഷാദ്, പി എസ് സുപാല്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ എസ് ഷിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് സ്വിച്ച് ഓണ്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ലൈറ്റ്സ് ആന്‍ഡ് സൗണ്ട്‌സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം നൗഷാദ് എം എല്‍ എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് കമ്മിറ്റി കണ്‍വീനര്‍ എ ഷാനവാസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ,സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംഘാടകസമിതി-സബ് കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫ്രാന്‍സിസ് കുരീപ്പുഴ ഗാനം ആലപിച്ചു

രജിസ്ട്രേഷന്‍ തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ തുടങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സര്‍ക്കാര്‍ ടൗണ്‍ യു പി എസില്‍ ജില്ലാ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീഹരിയ്ക്ക് പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡുകള്‍ അടങ്ങിയ ഫയല്‍ കൈമാറി തുടക്കംകുറിച്ചു. രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി ആര്‍ മഹേഷ് എം എല്‍ എ അധ്യക്ഷനായി.

എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, രജിസ്ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെ ബോബന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

.സ്വര്‍ണക്കപ്പിന് സ്വീകരണം

കൗമാരകലോത്സവമികവിന്റെ അഭിമാനസാക്ഷ്യമായ സ്വര്‍ണകപ്പ് ജില്ലയിലേക്കെത്തി. കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച് വിവിധ ജില്ലകളിലെ ആയിരങ്ങളുടെ കാഴ്ചനിറവായി മാറിയ അംഗീകാരമുദ്രയായ കപ്പ് ജില്ലാതിര്‍ത്തിയായ ഏനാത്ത് നിന്നാണ് ഏറ്റുവാങ്ങിയത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എന്‍ ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവര്‍ക്കൊപ്പമാണ് കപ്പ് സ്വീകരിച്ചത്.

കൊടിക്കുന്നില്‍ സുരേഷ് എം പി, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ അധ്യാപകരും വിദ്യാര്‍ഥികളും സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു

.മത്സരിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മെമൊന്റോ നല്‍കും. ഓവറോള്‍ ട്രോഫികള്‍ എല്ലാ പുതിയത് നല്‍കുകയും റോളിംഗ് അല്ലാത്തവ സ്‌കുളുകള്‍ക്കും ജില്ലകള്‍ക്കും സ്വന്തമാക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് ആഘോഷത്തോടെ വിവിധ ജില്ലകളില്‍ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടു വരുന്ന കലോത്സവ സ്വര്‍ണക്കപ്പ് കൊല്ലം ജില്ലയില്‍ പ്രവേശിച്ചു കഴിഞ്ഞു. അല്‍പ സമയത്തിനകം കപ്പ് കൊല്ലം നഗരത്തില്‍ എത്തിച്ചേരും.

പതിനാല് സ്‌കൂളുകളിലായി രണ്ടായിരത്തി നാന്നൂറ്റി എഴുപത്തിയഞ്ച് (2475) ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത് (2250) പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6.30 ന് കാസര്‍കോഡ് നിന്നുള്ള 28 അംഗ ടീം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. അവരെ മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. മത്സരാര്‍ഥികള്‍ക്ക് എസ്‌കോര്‍ട്ടിംഗ് ടീച്ചേഴ്സിനും സ്‌കൂള്‍ ബസ്സുകളുടെ സഹായത്തോടെ ഇരുപത്തിയാറ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഠൗണ്‍ ബസ് സര്‍വ്വീസും കെ എസ് ആര്‍ ടി സി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ നാളെ മുതല്‍ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്.

ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തുന്നതാണ്. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോറിക്ഷകള്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേദികളിലേക്കും കെ എസ് ആര്‍ ടി സിയും കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും ഇന്ന് വൈകുന്നേരം മുതല്‍ സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകുന്നതിന് ഈ വാഹനം ഉപയോഗിക്കാവുന്നതാണ്. വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര്‍ കോഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തയ്യാറാക്കിയിട്ടുണ്ട്. .Police control room Helpline nos 112, 9497930804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സി സി. ടി വി സംവിധാനം ഒരുക്കിയിട്ടുണ്ട്. മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മമ്മൂട്ടി സമാപന സമ്മേളനത്തിലും ചലച്ചിത്ര താരം നിഖിലാ വിമല്‍ ഉദ്ഘാടന സമ്മേളനത്തിലും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട് എന്ന സവിശേഷതയും ഈ കലോത്സവത്തിന് ഉണ്ട്

.ഭക്ഷണപുരയ്ക്ക് പാലുകാച്ചല്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണപുരയുടെ പാലുകാച്ചല്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ക്രേവന്‍ സ്‌കൂളില്‍ സജ്ജമാക്കിയ ഊട്ടുപുരയിലെ പ്രധാന അടുപ്പിന് പഴയിടം മോഹനന്‍ നമ്പൂതിരി തീ പകര്‍ന്നു. ഹരിത ചട്ടപ്രകാരം മണ്‍കുടത്തിലും മണ്‍ഗ്ലാസിലും പായസം വിതരണം ചെയ്തു. ഒരേസമയം 2200 പേര്‍ക്ക് കഴിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഊട്ടുപുര ക്രമീകരിച്ചിരിക്കുന്നത്.

ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി സി വിഷ്ണുനാഥ് എം എല്‍ എ , എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, സി ആര്‍ മഹേഷ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ ബി ജയചന്ദ്രന്‍ പിള്ള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍, സംഘാടകസമിതി -സബ് കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രീന്‍ പവലിയന്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്തിന് മുന്നില്‍ ഗ്രീന്‍ പവലിയനും. ഓല-മുള നിര്‍മിതമായ പവലിയനിലേക്ക് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കിയാല്‍ പേപ്പര്‍ബാഗ്, പേന എന്നിവ സ്വന്തമാക്കാം. മണ്‍ചട്ടിയില്‍ വളര്‍ത്തിയ ചെടികളും നല്‍കും. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ പുനര്‍നിര്‍രിച്ച് കൗതുക വസ്തുക്കളാക്കി മാറ്റുന്നുമുണ്ട്.

 

വിളംബര ഘോഷയാത്രയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിര്‍രിക്കുന്നത് ഉപയോഗശൂന്യമായ തടിപ്പെട്ടികള്‍ വിനിയോഗിച്ചാണ്. ട്രാഫിക് നിയന്ത്രണ അവബോധം, ലഹരി-ഹരിത സന്ദേശം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയുടെ പ്രചരണകേന്ദ്രമായി പവലിയന്‍ മാറും.

ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പവിത്രയുടെ നേതൃത്വത്തില്‍ പ്രവീണ്‍കുമാര്‍, ഷാലു ജോണ്‍, യുവജനങ്ങള്‍, എന്‍ എസ് എസ്, ജെ ആര്‍ സി, വിഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കൂട്ടായ്മയാണ് നിര്‍മാണത്തിന് പിന്നില്‍.

date