Skip to main content

ലോഞ്ച് പാഡ് സംരംഭകത്വ വര്‍ക് ഷോപ്പ്

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് അഞ്ചു ദിവസത്തെ വര്‍ക്‌ഷോപ് സംഘടിപ്പിക്കുന്നു. ജനുവരി എട്ട് മുതല്‍ 12 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം.
പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം തുടങ്ങിയ സെഷനുകള്‍ ഉണ്ടാകും.
താല്പര്യമുള്ളവര്‍ക്ക് http://kied.info/training-calender/ സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി ജനുവരി അഞ്ച്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890,  2550322, 9605542061.

date