Skip to main content
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സിസ്റ്റം വാര്‍ഷികാഘോഷം

ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സിസ്റ്റം വാര്‍ഷികാഘോഷം

ആലപ്പുഴ: നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ സിസ്റ്റം ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ആലപ്പുഴ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ ജോബിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.എല്‍.എസ്.എ. സെക്രട്ടറിയും സബ് ജഡ്ജുമായ പ്രമോദ് മുരളി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍പേഴ്‌സനും അഡിഷണല്‍ ജില്ലാ ജഡ്ജുമായ ആഷ് കെ. ബാല്‍ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജലജാറാണി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടര്‍ കെ. അനില്‍കുമാര്‍, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എസ്. മുരുകന്‍, ചീഫ് ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. പി.പി. ബൈജു, അസിസ്റ്റന്റ്് ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. ഫൈസല്‍ അഹമ്മദ,് ആലപ്പുഴ സെന്റര്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ഡി.എല്‍.എസ്.എ., ടി.എല്‍.എസ.്‌സി. പ്രവര്‍ത്തകര്‍, നിയമസേവനം ലഭിച്ചുകൊണ്ടിരിക്കുന്ന കക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍സിഫ് മജിസ്‌ട്രേറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.

date