Skip to main content

സൗജന്യ ബിരുദതല പരീക്ഷാപരിശീലനം

കോട്ടയം: സംസ്ഥാന സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് നടത്തുന്ന സൗജന്യ ബിരുദതല മത്സരപരീക്ഷാപരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണ പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ പരീക്ഷാപരിശീലനമാണ് നൽകുക.  താൽപര്യമുള്ളവർ ജനുവരി എട്ടിന് മുൻപായി rpeeekm...@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ബയോഡാറ്റ, വാട്ട്സ്ആപ്പ് നമ്പർ എന്നിവ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്.     ആദ്യം അപേക്ഷിക്കുന്ന 40 പേർക്കാണ് പ്രവേശനം. എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

 

date