Skip to main content

ദ്വിദിന മാധ്യമശിൽപ്പശാല

കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കായി മൂന്ന് മേഖലകളിലായി 'ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവർത്തനവും' എന്ന വിഷയത്തിൽ ദ്വിദിന മാധ്യമ ശിൽപ്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവർത്തകർക്കായി മൂന്നാം മേഖലാ ശിൽപശാല കണ്ണൂർ ഹോട്ടൽ സ്‌കൈ പാലസിൽ ജനുവരി 10, 11 തീയതികളിൽ നടക്കും. ബാലനീതി സംബന്ധിച്ച അന്തർദേശീയ, ദേശീയ നിയമങ്ങൾ സംബന്ധിച്ച് ശിൽപ്പശാലയിൽ വിദഗ്ധർ സംസാരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ബാലനീതി സംബന്ധമായ വ്യാജ വാർത്തകൾ എങ്ങനെ കണ്ടുപിടിക്കാമെന്നതിൽ വിദഗ്ധ പരിശീലനവും ലഭിക്കും. താമസവും, ഭക്ഷണവും അക്കാദമി ഒരുക്കും. തൽപരരായ മാധ്യമ പ്രവർത്തകർക്ക്   https://forms.gle/ULra5tYMyPLw9cFa9 എന്ന ലിങ്കിലൂടെയോ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെയോ ജനുവരി എട്ടിന് മുൻപായി രജിസ്റ്റർ ചെയ്യാം.

date